മുഖക്കുരു തടയാനും ചുളിവുകള്‍ കുറച്ച് ചർമം തിളക്കമുള്ളതാക്കാനും ആഴ്ചയിലൊരിക്കൽ മുഖത്ത് ആവി പിടിക്കാം… ​ഗുണമുണ്ടെന്ന് കരുതി ദിവസവും ചെയ്യല്ലേ… പണികിട്ടും

Spread the love

മുഖത്ത് ആവി പിടിക്കുന്നതു കൊണ്ട് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും അതില്‍ അടിഞ്ഞു കൂടിയ അഴുക്ക്, എണ്ണ, മാലിന്യം എന്നിവ എളുപ്പത്തില്‍ നീക്കം ചെയ്യാനും സഹായിക്കും. എന്നാല്‍, ദിവസവും ഇത് ശീലമാക്കിയാല്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഫലം. ആഴ്ചയില്‍ ഒരിക്കല്‍ അഞ്ച് മിനിറ്റ് നേരിയ തോതില്‍ ആവി പിടിക്കുന്നതാണ് നല്ലത്.

മുഖത്ത് ആവി പിടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

ആവി പിടിക്കുന്നത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു ഇത് ചര്‍മത്തിലേക്ക് ഓക്സിജനെ സജീവമാക്കുന്നു. കൂടാതം കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചർമസംരക്ഷണ ഉൽപ്പന്നങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇതിലൂടെ മോയ്‌സ്ചറൈസറുകളുടെയും സെറമുകളുടെയും ഫലപ്രാപ്തി വർധിപ്പിക്കും.

മുഖക്കുരു തടയാനും ആഴ്ചയില്‍ ഒരു ദിവസം ആവി പിടിക്കുന്നത് നല്ലതാണ്.

ആവിയുടെ ചൂട് ചർമത്തെ ഈർപ്പമുള്ളതാക്കുകയും മൃദുലത നിലനിർത്തുകയും വരൾച്ച ഒഴിവാക്കുകയും ചെയ്യുന്നു.

ചർമത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കുന്നു.

ആവി പിടിച്ച ശേഷം മോയ്സ്ചറൈസർ അല്ലെങ്കില്‍ ഹൈഡ്രേറ്റിംഗ് സെറം പുരട്ടുന്നത് പരമാവധി ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. നല്ലതാണെന്ന് കരുതി ദിവസവും ആവി പിടിക്കുന്നത് ശീലമാക്കരുത്. ദിവസവും ആവി പിടിക്കുന്നത് ചർമത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും ചർമം വളരെ വരണ്ടതോ സെൻസിറ്റീവോ ആക്കുകയും ചെയ്യും.