വാഹന നികുതി കുടിശിക : 70 ശതമാനം വരെ നികുതി ഇളവ് ; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ് ; തീർപ്പാക്കൽ മാർച്ച് 31 വരെ

Spread the love

കോട്ടയം: മോട്ടോർ വാഹന വകുപ്പ് ഒറ്റത്തവണ നികുതി കുടിശിക തീർപ്പാക്കല്‍ പദ്ധതി മാർച്ച്‌ 31 വരെ. 2020 മാർച്ച്‌ 31 വരെ നികുതി അടച്ചതോ നാലുവർഷത്തിലോ അതിലധികമോ നികുതി കുടിശികയുള്ളതുമായ വാഹനങ്ങള്‍ പദ്ധതിയില്‍ വരും.

video
play-sharp-fill

ട്രാൻസ്പോർട്ട് വാഹനങ്ങള്‍ക്ക് 70 ശതമാനവും നോണ്‍ ട്രാൻസ്പോർട്ട് വാഹനങ്ങള്‍ക്ക് 60 ശതമാനവും നികുതിയിളവ് ലഭിക്കും.

ജി ഫോമില്‍ കിടക്കുന്ന വാഹനങ്ങള്‍,റവന്യൂ റിക്കവറി നേരിടുന്ന വാഹനങ്ങള്‍, പൊളിച്ചുപോയ വാഹനങ്ങള്‍, രേഖകള്‍ ഇല്ലാതെ വാഹനങ്ങള്‍, മോഷണം പോയ വാഹനങ്ങള്‍, വർഷങ്ങളായി പേരുമാറാതെ കിടക്കുന്ന വാഹനങ്ങള്‍ എന്നിവയെല്ലാം തീർപ്പാക്കല്‍ പരിധിയില്‍വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group