
വീടിൻ്റെ മുൻഭാഗത്തെ ഗ്രിൽ തകർത്ത് അകത്ത് കയറി; വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടി കയറി വാതിൽ അടച്ചതിനാൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു; കണ്ടല്ലൂരിൽ കാട്ടുപന്നി ആക്രമണത്തിനെതിരെ വ്യാപക പരാതിയുമായി നാട്ടുകാർ
കായംകുളം: കണ്ടല്ലൂരിൽ കാട്ടുപന്നി ആക്രമണം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പുല്ലുകുളങ്ങരയ്ക്ക് വടക്ക് ഏലിൽ രാധാകൃഷ്ണപിള്ളയുടെ വീടിന്റെ മുൻഭാഗത്തെ ചെറിയ ഗ്രില്ല് തകർത്ത് കാട്ടുപന്നി വീടിനുളളിൽ കയറി.
വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചതിനാൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. വേലഞ്ചിറ പടിഞ്ഞാറു ഭാഗത്തുവെച്ച് സൈക്കിൾ യാത്രക്കാരനു നേരെയും പാഞ്ഞടുത്തു. ഇയാളും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രണ്ടു മാസം മുൻപ് രാത്രിയിൽ പലതവണ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് ഇരുചക്രവാഹന യാത്രക്കാർ രക്ഷപ്പെട്ടിരുന്നു.
പുല്ലുകുളങ്ങര ആറാട്ടുകുളത്തിനു പടിഞ്ഞാറു ഭാഗത്തെ വീടുകളിലെ കൃഷികളും നശിപ്പിച്ചിരുന്നു. കാട്ടുപന്നി ഭീഷണി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0