
കാസർകോട്: കാസർകോട് ഷിറിയ റെയിൽവേ പാളത്തിന് സമീപം തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഒരു വർഷമെങ്കിലും പഴക്കമുള്ള പുരുഷന്റെ അസ്ഥികൂടമാണെന്നാണ് വിലയിരുത്തൽ. ട്രെയിൻ തട്ടിയോ ട്രെയിനിൽ നിന്ന് വീണോ മരിച്ച ആളുടേതാകാമെന്നാണ് പ്രാഥമിക നിഗമനം.
ബർമുഡയും ടീഷർട്ടും ധരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് വൈകുന്നേരത്തോടെ കാട് മൂടിക്കിടന്ന പ്രദേശം വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.