
എറണാകുളം: പെരുമ്പാവൂരിൽ ഹെറോയിനുമായി യുവാവ് പിടിയിൽ. അസം സ്വദേശി അബു ഷെരീഫ് (29) നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 9.6 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ വിനോദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സാബു വർഗീസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജസ്റ്റിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീലക്ഷ്മി വിമൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിജു പോൾ എന്നിവരും പങ്കെടുത്തു.