
കോട്ടയം: കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാർഥികളുടെയും പ്രവർത്തന നിരതരായ അധ്യാപകരെയും ഗുരുതരമായി ബാധിക്കുന്ന അക്കാദമിക് വിരുദ്ധമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അറബിക്കടലിൽ വലിച്ചെറിയുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. എട്ടുവർഷം കൊണ്ട് വിപ്ലവകരമായ മാറ്റം തീർക്കാമായിരുന്നിട്ടും കേരളത്തിലെ അക്കാദമിക് രംഗത്തെ മുരടിപ്പിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഉന്നത വിദ്യാഭാസ മേഖലയും അതിരുകടന്ന കക്ഷി രാഷ്ട്രീയവൽക്കരണം മൂലം പ്രതിസന്ധിയിലാണ്.
കടുത്ത ഫാസിസ്റ്റ് വിരുദ്ധത പറയുമ്പോഴും എന്ത് കൊണ്ടാണ് എൽ.ഡി.എഫ് സർക്കാറിന് കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ നയത്തിന് ഒരു ബദൽ നിർദ്ദേശിക്കാൻ സാധിക്കാത്തതെന്നും ഫിറോസ് ചോദിച്ചു.
കേരള ഹയർ സെക്കണ്ടറി ടീച്ചേർസ് യൂണിയൻ 24ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന അക്കാദമിക് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസാർ ചേലേരി അധ്യക്ഷത വഹിച്ചു. വി കെ അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു. എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ: സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിനിധി സമ്മേളനം കെ.പി.സി സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥത കാണിക്കാത്ത ഭരണകൂടം തലമുറകളുടെ ഭാവിയെയും നാടിൻ്റെ പുരോഗതിയെയുമാണ് അവതാളത്തിലാക്കുന്നതെന്ന് ജോസഫ് വാഴക്കൻ ഓർമ്മിപ്പിച്ചു.
ജീവനക്കാർക്കും അധ്യാപകർക്കും മാത്രമല്ല നീതി നിഷേധിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും വാഴക്കൻ പറഞ്ഞു.
കെ കെ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.
ഒ ഷൗക്കത്തലി സ്വാഗതം പറഞ്ഞു. കെ ടി അബ്ദുൽ ലത്തീഫ് പ്രമേയ പ്രഭാഷണം നടത്തി.
യാത്രയയപ്പ് സമ്മേളനത്തിൻ്റെ ഉദ്ഘാടനം ടി.വി ഇബ്രാഹിം എം.എൽ.എ നിർവ്വഹിച്ചു. സി.ടിപി ഉണ്ണി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഷമീം അഹമ്മദ് സ്വാഗതം പറഞ്ഞു.
അഡ്വ: മുഹമ്മദ് ഷാ, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, കെ കെ നവാസ്, സിബി മുഹമ്മദ്, ഡോ: എസ്
സന്തോഷ് കുമാർ, പി.എം കൃഷ്ണൻ നമ്പൂതിരി, പാണക്കാട് അബ്ദുൽ ജലീൽ, സി എ നുഹ്മാൻ ഷിബിലി ,കെ ബി ലദീബ് കുമാർ, ആർ. കെ ഷാഫി, പി ഷമീർ, മുഹമ്മദലി വിളക്കോട്ടൂർ,
ഡോ: പി.പി ഷാജിത, സി.വി. എൻ യാസിറ, എസ് കെ ആബിദ പി.എ ഷമീല, പി എ ജലീൽ, എ.കെ
അജീബ്, എൻ ബഷീർ, കെ ജമാൽ,വി സജിത, വി.പി അബ്ദുൽ സലീം, സജി ജോസഫ്, തുഫൈൽ റഹ്മാൻ, രാജൻ സെബാസ്റ്റ്യൻ, എസ് സുധീർ, വി ഫൈസൽ, പി.സി മുഹമ്മദ് സിറാജ്, കെ മുഹമ്മദ് ഷരീഫ്, എസ് കെ ബഷീർ, ശ്രീജേഷ് കുമാർ, പി.കെ ഷംസുദ്ദീൻ, ഫിറോസ് ഖാൻ യു സാബു അസീസ് നരിക്കിലക്കണ്ടി, എം.പി ഷാഹുൽ ഹമീദ് ഷബീറലി കോടങ്ങാട് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു