സ്വർണ വിലയില്‍ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : സ്വർണ വിലയില്‍  ഇടിവ്. പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64000ല്‍ താഴെയെത്തി.അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില റോക്കറ്റ് വേഗത്തില്‍ കുതിച്ചു തുടങ്ങിയപ്പോള്‍ വില 65000 കടക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ഇന്നത്തെ ഇടിവ്. 63,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 70 രൂപയും കുറഞ്ഞു. 7940 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഏകദേശം മൂവായിരത്തോളം രൂപ ഒരാഴ്ചയ്ക്കിടെ വർധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഇന്നലെ തുടക്കത്തില്‍ സ്വർണവില ഒറ്റയടിക്ക് 640 രൂപ വർധിച്ച്‌ 64480 രൂപയെന്ന റെക്കോർഡ് വിലയിലെത്തിയെങ്കിലും ഉച്ചയോടെ 400 രൂപ താഴ്ന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ ഇടിവ്. 18 ക്യാരറ്റ് സ്വർണം ഗ്രാമിന് 6550 രൂപയായി. അതേസമയം വെള്ളിക്ക് 106 രൂപയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group