video
play-sharp-fill

അടൂർ ഗായത്രി ആത്മഹത്യ: വിനോദയാത്രയ്ക്കിടയിൽ മകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്ന് അമ്മയുടെ വെളിപ്പെടുത്തൽ

അടൂർ ഗായത്രി ആത്മഹത്യ: വിനോദയാത്രയ്ക്കിടയിൽ മകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്ന് അമ്മയുടെ വെളിപ്പെടുത്തൽ

Spread the love

 

പത്തനംതിട്ട: അടൂർ സ്വദേശിനി അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന ഗായത്രി (19) യുടെ മരണത്തിൽ സൈനിക റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ രാജി വെളിപ്പെടുത്തി.

 

അധ്യാപകൻ മകളെ ആദ്യം ഡേറ്റിങിന് ക്ഷണിച്ചു, വഴങ്ങാതെ വന്നപ്പോൾ ഭീഷണിയായി. വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇത് കാട്ടി അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു.

 

പോസ്റ്റ്മോർട്ടതിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടൽ പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് പോലീസിന് കിട്ടിയിട്ടുണ്ട്. മരണത്തിൽ ആർക്കും പങ്കില്ലെന്നാണ് എഴുതിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group