
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,04,30,585 രൂപ. 2.016 കിലോ സ്വർണം ലഭിച്ചു. 11 കിലോഗ്രാം വെള്ളിയും ലഭിച്ചു.
കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ എട്ടും നിരോധിച്ച 1000 രൂപയുടെ നാലും അഞ്ഞൂറിന്‍റെ 52ഉം കറൻസി ലഭിച്ചു. എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
അതേസമയം ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപ ലഭിച്ചു. കിഴക്കേനട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,32,150 രൂപയും കിഴക്കേനട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 6874 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 54448 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 5954 രൂപയും ഉൾപ്പെടെ ആകെ 2,99,426 രൂപ ഇ ഭണ്ഡാരങ്ങൾ വഴി എത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
