ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാ​ഗ്യം ; വീട്ടില്‍ വരുന്നത് വിലക്കി ; യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; യുവതിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ

Spread the love

കൊച്ചി: ആലുവയിൽ യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. രാവിലെ ആലുവ യുസി കോളജിന് സമീപം സ്നേഹ തീരം റോഡിവെച്ചാണ് സംഭവം. സംഭവത്തില്‍ മുപ്പത്തടം സ്വദേശി അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടി സ്വദേശിനിയായ യുവതിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്.

ഇരുവരും കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. യുവതി മൊബൈലിൽ ഇയാളെ ബ്ലോക്ക് ചെയ്ത വൈരാ​ഗ്യത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതിന് പുറമെ വീട്ടിൽ വരുന്നതും യുവതി വിലക്കിയിരുന്നു. ഇതും തന്നെ പ്രകോപിപ്പിച്ചതായി ഇയാൾ പൊലീസിന് മൊഴി നൽകി.

ആലുവയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിലെത്തി തടഞ്ഞു നിർത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കുതര്‍ക്കമുണ്ടായി. തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ യുവാവ് യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഇതിനിടെ യുവതി ഓടി ഒരു വീട്ടിൽ അഭയം തേടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group