
കായംകുളം: ആലപ്പുഴ കായംകുളത്ത് തേങ്ങ മോഷ്ടിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കൃഷ്ണപുരം പുള്ളിക്കണക്ക് ഷീജാ ഭവനത്തില്‍ നൗഫൽ (30) ആണ് പിടിയിലായത്.
പുള്ളിക്കണക്ക് സ്വദേശിയായ പ്രകാശിന്റെ പറമ്പിൽ നിന്നും സ്ഥിരമായി നൗഫൽ തേങ്ങ മോഷ്ടിച്ചിരുന്നു. ഇത് കണ്ടെത്തി ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് പ്രതി വീട്ടുടമ പ്രകാശിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
സൈക്കിളിൽ വരികയായിരുന്ന പ്രകാശിനെ തടഞ്ഞു നിർത്തി പ്രതി ഇന്റർ ലോക്ക് കട്ട ഉപയോഗിച്ച് മുഖത്തും വാരിയെല്ല് ഭാഗത്തും ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രദേശവാസികൾക്ക് ശല്യമായ നൗഫലിനെതിരെ മുമ്പും നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കായംകുളം സി ഐ അരുൺ ഷായുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, അശോക്, സജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.