വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസ്; സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമം; ചായ നൽകിയ ഗ്ലാസ് പൊട്ടിച്ച് ചില്ല് കഷ്ണം വെച്ച് കൈ ഞരമ്പ് മുറിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

പാലക്കാട്: നെന്മാറ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസിൽ സംശയത്തിൻ്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂർ സ്വദേശിയാണ് കൈഞരമ്പ് മുറിച്ചത്.

ചായ നൽകിയ ഗ്ലാസ് പൊട്ടിച്ച് ചില്ലുകഷണം വച്ച് കൈ മുറിക്കുകയായിരുന്നു. ഇടത് കൈയിലാണ് യുവാവ് സ്വയം മുറിവേൽപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇന്നലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.