കൊല്ലം കുളത്തൂപ്പുഴ ഓയില്‍ ഫാം എസ്റ്റേറ്റില്‍ തീപ്പിടിത്തം; പ്രദേശത്ത് ശക്തമായ കാറ്റ്; എണ്ണപ്പനയുടെ മുകളിലേക്ക് പോലും തീപടരുന്നു; പ്രദേശത്ത് തീയിട്ടതാണെന്നും ആരോപണം

Spread the love

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴ ഓയില്‍ ഫാം എസ്റ്റേറ്റില്‍ തീപ്പിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഓയില്‍ ഫാമിന്റെ കണ്ടച്ചിറ എസ്റ്റേറ്റിലാണ് തീപ്പിടിത്തമുണ്ടായത്.

അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപ്പിടത്തമുണ്ടായ ഉടനെ പ്രദേശത്തെ തൊഴിലാളികള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നാലെ അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു.

തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചിട്ടില്ല.ശക്തമായ കാറ്റാണ് തീയണക്കുന്നതിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. എണ്ണപ്പനയുടെ മുകളിലേക്ക് പോലും തീപടരുന്നുണ്ട്. തീ നിയന്ത്രണവിധേയമാണെന്നും പൂര്‍ണമായും തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പ്രദേശത്ത് തീയിട്ടതാണെന്ന ആരോപണം ഉയരുന്നുണ്ടെന്നും ഇത് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേർത്തു.