
ഷാർജ : നീന്തൽ കുളത്തിൽ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂര്‍ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്റെ മകന് ജോവ ജോൺസൺ തോമസ് (20) ആണ് മരിച്ചത്.
ഞാറാഴ്ച രാത്രി നീന്തൽക്കുളത്തിന് സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെയാണ് അബദ്ധത്തിൽ കുളത്തിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.
ഷാർജയിൽ ഓയിൽ കമ്പനിയിലെ കെമിക്കൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ജോവ. ഒമ്ബത് മാസം മുമ്ബാണ് ജോവ ഷാർജയിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോവയുടെ പിതാവ് ജോൺസൺ ഫുജൈറയിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തിവരികയാണ്. ജോവയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.