
കൊച്ചി : എറണാകുളം ആലുവയിൽ യുവതിക്ക് നേരെ യുവാവിൻ്റെ ആക്രമണം. ആലുവ യു സി കോളേജിനടുത്ത് വെച്ച് യുവാവ് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീ പിടിച്ചതോടെ തൊട്ടടുത്ത കടയിലേക്ക് ഓടി കയറിയ യുവതിയെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കുമെന്ന് ആലുവ ഈസ്റ്റ് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുപ്പത്തടം സ്വദേശി അലിയാണ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.