
പാമ്പാടി: പയ്യപ്പാടി വെണ്ണിമലയിൽ വൻ തീപിടുത്തം. വെണ്ണിമല ഗുരുദേവ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജിയുടെ ഉടമസ്ഥതയിലുള്ള 3 ഏക്കർ സ്ഥലത്തെ മരങ്ങളും കാട്ടുവള്ളികളും കത്തിനശിച്ചു.
കെട്ടിടത്തിന് നാശനഷ്ടമൊന്നുമില്ല. സമീപത്തെ വീടുകളിലേക്കും തീ പടർന്നില്ല.
ഇന്നു രാവിലെ പതിനൊന്നേ കാലോടെയാണ് തീപിടുത്തം ആരംഭിച്ചത് . പാമ്പാടി, കോട്ടയം
എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ 2 യൂണിറ്റ് ആണ് തീയണച്ചത്. ഒന്നേമുക്കാൽ മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇൻസ്റ്റിറ്റ്യൂട്ടിന് 6 ഏക്കർ സ്ഥലമാണുള്ളത്. ഇതിൽ 3 ഏക്കർ പൂർണമായി കത്തിനശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇവിടുത്തെ സെക്യൂരിറ്റിയാണ് തീപിടുത്ത വിവരം ഫയർ ഫോഴ്സിൽ അറിയിച്ചത്.
പാമ്പാടി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് ആദ്യമെത്തി. തീ നിയന്ത്രിക്കാൻ കഴിയാതായതോടെ കോട്ടയത്ത് അറിയിക്കുകയായിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്ത് നിർവധി വീടുകളുണ്ട്. വീടുകളിലേക്ക് തീ പടരാതിരിക്കാനാണ് ഫയർഫോഴ്സ് ആദ്യം ശ്രമിച്ചത്. വെണ്ണിമല ക്ഷേത്രത്തിന് തൊട്ടടുത്താണ് തീപിടുത്തമുണ്ടായത്.