
കാസർകോട്: വീണ്ടും പോലീസുകാരുടെ ക്രൂരത. ബേക്കൽ സ്റ്റേഷനിലെ എസ് ഐ അജയ് എസ് മേനോൻ വീട്ടിൽ കയറി വയോധികനെ ആക്രമിച്ചതായി പരാതി. കാട്ടാർമൂല സ്വദേശി കണ്ണൻ ആണ് ആക്രമണത്തിനിരയായത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
എസ് ഐ കുടുംബത്തിൻ്റെ മുന്നിൽ വെച്ച് മർദ്ദിച്ചു. ആളുമാറിയാണ് തന്നെ ആക്രമിച്ചത്. തോളിൽ കയ്യിട്ട് വീടിന് പുറത്തേക്ക് എന്നെ എസ് ഐ കൊണ്ടുപോയി, പിന്നീട് അയാളുടെ സ്വഭാവം മാറി. ഷർട്ടിൻ്റെ കോളറിൽ പിടിച്ച് തെറി വിളിച്ച ശേഷം എന്നോട് ജീപ്പിലേക്ക് കയറാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും സർജറി കഴിഞ്ഞ ആളാണ് അച്ഛനെ വിടണമെന്ന് ആവശ്യപ്പെട്ട് എൻ്റെ മകൾ ഓടിവന്നു. നീ അഷ്റഫ് ആണോ ഡാ… എന്ന് ആക്രോശിച്ചായിരുന്നു എസ് ഐ ജീപ്പിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചത്, ഞാൻ കണ്ണനാണെന്ന് എസ് ഐയോട് പറഞ്ഞപ്പോൾ പിടിവിട്ടു’, എന്നും അദ്ദേഹം പറഞ്ഞു.
വീട്ടിൽ കയറി എന്ത് തോന്നിവാസവും ചെയ്യാമോ എന്ന് താൻ എസ് ഐ അജയിയോട് ചോദിച്ചു. ഇതായിരിക്കാം വീണ്ടും ആക്രമണത്തിന് കാരണമായത്. തിരികെ വീടിനകത്തേക്ക് കയറാൻ ശ്രമിച്ച കണ്ണനെ വീണ്ടും എസ് ഐ താഴേക്ക് വലിച്ചിട്ടുവെന്ന് കണ്ണൻ്റെ മകൾ പറഞ്ഞു. നീ ആദിവാസിയാണോ എന്ന് ചോദിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറി അച്ഛനെ വീണ്ടും പിടിച്ചു വലിച്ചു. ഇത് തടയാൻ തന്നെയും തളളിയിട്ടു. മറ്റ് പോലീസുകാർ വിടാൻ ആവശ്യപ്പെട്ടിട്ടും എസ് ഐ വിട്ടില്ല. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group