തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ ഒരു മരണം: മധ്യവയസ്കനെ ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി

Spread the love

 

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ വനം റെയ്ഞ്ച് പരിധിയില്‍പ്പെട്ട വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തുവീട്ടില്‍ ബാബു (54) വിന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി ആറുമണിയോടെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ബന്ധുവിന്റെ വീട്ടിലേക്ക് പോയ ബാബുവിനെ പിന്നീട് കാണാതാവുകയായിരുന്നു.

 

കുളത്തൂപ്പുഴ വനംപരിധിയിൽപ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപമാണ് ബാബുവിന്റെ വസ്ത്രങ്ങൾ ആദ്യംകണ്ടത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് നീർച്ചാലിനു സമീപത്തായി ആന ചവിട്ടിക്കൊന്നനിലയിൽ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.

 

പ്രധാന പാതയിൽനിന്ന് എട്ട് കിലോമീറ്ററിലധികം വനത്തിനുള്ളിലൂടെ സഞ്ചരിക്കേണ്ടതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ ഗ്രാമപ്പഞ്ചായത്ത് അധികൃതർക്കോ പോലീസിനോ അവിടെ എത്താനായിട്ടില്ല. മൃതദേഹം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group