പ്രതിമാസ കോണ്‍ഫറൻസെന്ന പേരില്‍ ഒത്തുകൂടി പണപ്പിരിവ് നടത്തി മദ്യപാനം ; രഹസ്യവിവരത്തെ തുടർന്ന് വിജിലൻസിന്റെ മിന്നല്‍ പരിശോധന ; കുടുങ്ങി ഡിഐജി അടക്കം ആറ് ഓഫീസർമാർ ; അനധികൃതമായി സൂക്ഷിച്ച 33O50 രൂപയും പിടിച്ചെടുത്തു

Spread the love

തൃശ്ശൂർ: രഹസ്യവിവരത്തെ തുടർന്നുള്ള വിജിലൻസിന്റെ മിന്നല്‍ പരിശോധനയില്‍ രജിസ്ട്രേഷൻ വകുപ്പിലെ ഡിഐജി അടക്കം ആറ് ഓഫീസർമാരെ തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

പ്രതിമാസ കോണ്‍ഫറൻസെന്ന പേരില്‍ ഒത്തുകൂടി പണപ്പിരിവ് നടത്തി മദ്യപിച്ചു എന്ന പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇവരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 33O50 രൂപ പിടിച്ചെടുത്തു. ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ മദ്യപിച്ചോ എന്നറിയാൻ വൈദ്യ പരിശോധനയ്ക്കായി ഇവരെ മാറ്റി.

ഉത്തര-മധ്യ മേഖലാ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറല്‍ രെജിസ്ട്രേഷൻ ഓഫീസർ സാബു എംസി അടക്കമുള്ളവരാണ് പിടിയിലായത്. പ്രതിമാസ കോണ്‍ഫറൻസിന് തൃശ്ശൂരിലെത്തിയ സാബു, സബ് രജിസ്ട്രാർമാരില്‍ നിന്നും കൈകൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരം പ്രകാരം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂരിലെ പ്രതിമാസ യോഗം കഴിഞ്ഞ് തൃശൂർ അശോക ഹോട്ടലിലേക്ക് വന്ന ഡിഐജി, സബ് രജിസ്ട്രാർമാരായ രാജേഷ് കെജി, രാജേഷ് കെ, ജയപ്രകാശ് എം ആർ, അക്ബർ പി ഒ, രജീഷ് സിആർ എന്നിവർക്കൊപ്പം അശോക ബാർ ഹോട്ടലില്‍ നിന്നും പുറത്തേക്ക് വരുന്ന സമയത്താണ് വിജിലൻസ് ഇവിടെയെത്തിയത്.