video
play-sharp-fill

ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ്റെ പേര് ദോഷം മാറ്റിയെടുത്ത് ഇൻസ്പെക്ടർ ടി. ശ്രീജിത്ത്; കോട്ടയം ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷൻ; എസ്എച്ച്‌ഒ ടി ശ്രീജിത്ത് ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി

ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ്റെ പേര് ദോഷം മാറ്റിയെടുത്ത് ഇൻസ്പെക്ടർ ടി. ശ്രീജിത്ത്; കോട്ടയം ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷൻ; എസ്എച്ച്‌ഒ ടി ശ്രീജിത്ത് ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി

Spread the love

കോട്ടയം : ദുരഭിമാനക്കൊലയും , ക്വട്ടേഷനും, പിടിച്ചുപറിയും, മയക്ക്മരുന്ന് കച്ചവടവും മൂലം കുപ്രസിദ്ധിയാർജിച്ച ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധി ക്ലീനാക്കി ഗാന്ധിനഗർ എസ്എച്ച്ഒ ടി ശ്രീജിത്ത്.

ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിൻ വധവുമായി ബന്ധപ്പെട്ടാണ് ഗാന്ധിനഗർ പൊലിസ് സ്റ്റേഷൻ വാർത്തകളിൽ ഇടം പിടിച്ചത്. ജില്ലയിലെ പ്രധാന കൊട്ടേഷൻ സംഘങ്ങളുടെ താവളവും ഗാന്ധിനഗർ സ്റ്റേഷൻ പരിധിയാണ്. ജില്ലയിലെ മയക്ക്മരുന്ന് വ്യാപാരത്തിൻ്റെ പ്രധാന ഉറവിടവും ഇവിടെ തന്നെയാണ്.

ഗാന്ധിനഗർ എസ്എച്ച്ഒ ആയി ടി ശ്രീജിത്ത് ചുമതലയേറ്റ് മാസങ്ങൾക്കകം നിരവധി കഞ്ചാവ്, എംഡിഎംഎ മാഫിയാ സംഘങ്ങളെയാണ് അമർച്ച ചെയ്തത്. സ്റ്റേഷൻ പരിധിയിൽ കൃത്യമായ പൊലീസിംഗ് നടന്നതോടെ ഗുണ്ടാ സംഘങ്ങളും ഒതുങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ മികച്ച സ്റ്റേഷനായി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി ചങ്ങനാശ്ശേരി സബ്ഡിവിഷനേയും തിരഞ്ഞെടുത്തത്.

മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുത്ത ചങ്ങനാശ്ശേരിയെ പ്രതിനിധീകരിച്ച് ഡിവൈഎസ്പി എ.കെ വിശ്വനാഥനും, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനെ പ്രതിനിധീകരിച്ച് എസ്എച്ച്ഒ ടി. ശ്രീജിത്തും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ഗാന്ധിനഗർ എസ്എച്ച്ഓ ടി. ശ്രീജിത്ത്, എസ്.ഐ മാരായ അനുരാജ് എം.എച്ച്, പ്രദീപ് ലാൽ.വി, വിപിൻ കെ.വി, എഎസ്ഐ മാരായ സാബു പി.എ, ബിജുമോൻ സി.എ റെജിമോൾ സി.എസ് ക്ഷേമ എൻ.പി ശ്രീകല ടി.എസ് , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ് വർമ്മ, ശശികുമാർ, അനൂപ് സുരേഷ്, മനീഷ് കെ.എൻ രതീഷ് ആർ, സുനു ഗോപി, ജസ്റ്റിൻ ജോയ്, പ്രവീൺ വി.പി രാജീവ് വി.ആർ, കോടതിയിൽ ഹാജരാക്കവേ രക്ഷപെട്ട പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടിയ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശശികുമാർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. അഡീഷണൽ എസ് പി വിനോദ് പിള്ള, ജില്ലയിലെ ഡിവൈഎസ്പി മാർ, എസ്എച്ച്ഓ മാർ എന്നിവർ പങ്കെടുത്തു.