പോലീസിൽ ആർഎസ്എസ് പിടിമുറുക്കി, പാർട്ടിക്കോ സർക്കാരിനോ പോലീസിൽ നിയന്ത്രണമില്ല, ജനങ്ങളുടെ വിഷയങ്ങളുമായി ജനപ്രതിനിധികൾക്ക് പോലും ചെല്ലാൻ കഴിയുന്നില്ല; സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിനിധികൾ രംഗത്ത്

Spread the love

തൃശ്ശൂര്‍: ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ രംഗത്ത്. പൊലീസിനെ വേട്ടപ്പട്ടിയെപ്പോലെ അഴിച്ചുവിട്ടു.

പോലീസിൽ ആർഎസ്എസ് പിടിമുറുക്കി. പാർട്ടിക്കോ സർക്കാരിനോ പോലീസിൽ നിയന്ത്രണമില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗത്തിനെതിരെയും വിമർശനം ഉയര്‍ന്നു.

ഉദ്യോഗസ്ഥ അമിതാധികാര പ്രയോഗം നിലനിൽക്കുന്നതിനാൽ ജനങ്ങളുടെ വിഷയങ്ങളുമായി ചെല്ലാൻ ജനപ്രതിനിധികൾക്ക് പോലും കഴിയുന്നില്ല. തുടർച്ചയായി ഉണ്ടായ ചേലക്കരയിലെ സ്ഥാനാർത്ഥി മാറ്റത്തിലും വിമർശനം ഉയര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നും പ്രതിനിധികള്‍ ചോദിച്ചു. പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വീട്ടമ്മമാരുടെ പെൻഷൻ നടപ്പാക്കാത്തതിലും വിമർശനം ഉയര്‍ന്നു