
ആലപ്പുഴ : മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തിൽ ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകും.
ഡിവൈഎസ്പി മദ്യപിച്ച് മനുഷ്യ ജീവന് ആപത്ത് വരും രീതിയിൽ വാഹനം ഓടിച്ചതെന്നും അമിതവേഗതയിലായിരുന്നു വാഹനമെന്നുമാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെന്നാണ് ഡിവൈഎസ്പിയുടെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊഴി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആലപ്പുഴ ചന്തിരൂരിൽ വച്ച് അരൂർ പൊലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയിൽ എടുത്തത്. മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.