ബജറ്റിന്മേല്‍ പൊതുചര്‍ച്ച ഇന്നു മുതല്‍ മൂന്ന് ദിവസം ; ബുധനാഴ്ച ധനമന്ത്രിയുടെ മറുപടി ; ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചതിനെ ശക്തമായി എതിര്‍ക്കാൻ പ്രതിപക്ഷം

Spread the love

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് തുടങ്ങും. മൂന്നു ദിവസമാണ് പൊതു ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി മറുപടി പറയും. വ്യാഴാഴ്ച ബജറ്റ് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.

ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചതിനെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഈ മാസം ഏഴിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചത്.

ജനുവരി 17 ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ 27 ദിവസമാണ് നിയമസഭ സമ്മേളിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group