മാർച്ച്‌ 1 മുതല്‍ മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ സേവനങ്ങളും ആധാർ അടിസ്ഥാനമാക്കി മാത്രം; ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ പരിവാഹൻ സൈറ്റില്‍ നല്‍കണമെന്ന് നിർദേശം; ഇതിനായി ചെയ്യേണ്ടത് എന്തെല്ലാമെന്ന് അറിയാം…

Spread the love

തിരുവനന്തപുരം: വാഹനങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട വെബ്സൈറ്റാണ് പരിവാഹൻ. മാർച്ച്‌ 1 മുതല്‍ മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും ആധാർ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പർ പരിവാഹൻ സൈറ്റില്‍ നല്‍കണമെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശം.

പരിവാഹൻ പോർട്ടലില്‍ കയറി സ്വയം ചെയ്യുകയോ അല്ലെങ്കില്‍ ഇ-സേവ/അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇത് ചെയ്യാൻ സാധിക്കുന്നതാണ്. ഫെബ്രുവരി 1 മുതല്‍ 28 വരെ ഇതിനായി ആർടിഒകള്‍ എന്നിവിടങ്ങളില്‍ ഒരു പ്രത്യേക കൗണ്ടർ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുമുണ്ട് എന്നാണ് എംവിഡി അറിയിച്ചിരിക്കുന്നത്.

നമ്മുടെ കേരളത്തില്‍ ഒരു വാഹനത്തിന് പ്രായം 15 തികഞ്ഞാല്‍ അതിന്റെ ആര്‍സി പുതുക്കേണ്ടത് അത്യാവശ്യമാണ്. പലരും 15 വര്‍ഷമൊന്നും ഒരു വാഹനം സൂക്ഷിക്കണമെന്നില്ല. എന്നിരുന്നാലും കാറിന്റെ കാര്യമെല്ലാം വരുമ്പോള്‍ 15 വര്‍ഷത്തോളം പഴക്കമുള്ള സെക്കന്‍ഡ് ഹാന്‍ഡ് വണ്ടി വാങ്ങുന്നവര്‍ ഒത്തിരിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഒരു വാഹനത്തിന്റെ ആര്‍സി പുതുക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ. ഓണ്‍ലൈനായും ഓഫ്‌ലൈനായും നമുക്ക് ആര്‍സി പുതുക്കുന്നതിന് അപേക്ഷിക്കാം.

ഇതിന് ചില രേഖകള്‍ അത്യാവശ്യമാണ്. അവ ഏതൊക്കെയാണെന്ന് നമുക്ക് ആദ്യം നോക്കാം:-

ഒറിജിനല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോം 25 (പൂരിപ്പിച്ച്‌ ഒപ്പിട്ടത്), ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പിയുസി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഫോം 60 അല്ലെങ്കില്‍ ഫോം 61, വാഹനത്തിന്റെ എഞ്ചിന്റെയും ഷാസി നമ്പറിന്റെയും പെന്‍സില്‍ പ്രിന്റ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, റോഡ് നികുതി അടച്ചതിന്റെ രേഖ, വാഹന ഉടമയുടെ ഐഡന്റിറ്റി, ഒപ്പ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.

ആര്‍സി ഓണ്‍ലൈനായി എങ്ങനെ പുതുക്കാം എന്നത് നമുക്ക് ആദ്യം നോക്കാം.

വാഹന ആര്‍സി ഓണ്‍ലൈനായി പുതുക്കുന്നതിനായി പരിവാഹന്‍ സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആദ്യം ഓണ്‍ലൈന്‍ സര്‍വീസസ് (Online Services) തെരഞ്ഞെടുത്ത ശേഷം വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസസ് (Vehicle-Related Services) തെരഞ്ഞെടുക്കുക. അടുത്തതായി നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക. ശേഷം തൊട്ടടുത്ത ആര്‍ടിഒ തിരഞ്ഞെടുത്ത് ‘പ്രൊസീഡ്’ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ദൃശ്യമാകുന്ന ഡ്രോപ്പ്-ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ആര്‍സി റിലേറ്റഡ് സര്‍വീസസ് തിരഞ്ഞെടുക്കുക. ശേഷം റിന്യൂവല്‍ ഓഫ് രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുക. ശേഷം രജിസ്‌ട്രേഷന്‍ നമ്പറും ഷാസി നമ്പറും പോലുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കുക. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ‘വെരിഫൈ ഡീറ്റെയില്‍സ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഓണ്‍ലൈനായിട്ടല്ലാതെ ഓഫ്‌ലൈനായും വാഹനത്തിന്റെ ആര്‍സി പുതുക്കാന്‍ മാര്‍ഗമുണ്ട്. ആര്‍സി ഓഫ്ലൈനായി പുതുക്കുന്നതിന് നിങ്ങള്‍ തൊട്ടടുത്തുള്ള ആര്‍ടി ഓഫീസ് നേരിട്ട് സന്ദര്‍ശിക്കുക. ഓഫീസില്‍ നിന്ന് ഒരു ആര്‍സി റിന്യൂവല്‍ ഫോം വാങ്ങി പൂരിപ്പിക്കുക. ഫോമില്‍ പൂരിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് രണ്ട് തവണ പരിേശാധിച്ച്‌ ഉറപ്പ് വരുത്തുക. റിന്യൂവലിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടക്കുക.

ശേഷം വാഹനം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കാന്‍ ഒരു ആര്‍ടിഒക്ക് മുന്നില്‍ ഫിസിക്കല്‍ ഇന്‍സ്‌പെക്ഷന് ഹാജരാക്കണം. പരിശോധന നടത്തി കഴിഞ്ഞാല്‍ ആര്‍ടിഒ അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പുതിയ ആര്‍സി ഇഷ്യൂ ചെയ്യും. ഇന്‍സ്‌പെക്ഷന് ശേഷം അധികാരികളില്‍ നിന്ന് തെളിവായി എന്തെങ്കിലും രേഖകള്‍ വാങ്ങുന്നത് നന്നായിരിക്കും.