
കോട്ടയം: പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ സി എസ് ഡി എസ് സംസ്ഥാന നേതൃയോഗം പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്ക് എതിരെ എസ് സി /എസ് ടി അട്രോസിറ്റി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യാത്ത പക്ഷം ഹർത്താൽ അടക്കമുള്ള സമര പരിപാടികൾക്ക് രൂപം നൽകും.
സംസ്ഥാന ബജറ്റിൽ ദലിത് വിഭാഗങ്ങൾക്ക് അവഗണനയെന്നും സംസ്ഥാന നേതൃയോഗം. ഏപ്രിൽ 14 ന് കോട്ടയത്ത് പതിനായിരങ്ങൾ പങ്കെടുക്കുന്ന അംബേദ്കർ ജന്മദിന ഘോഷയാത്ര നടത്തും.
സംസ്ഥാന ബജറ്റിൽ ദലിത് വിഭാഗങ്ങളെ പൂർണ്ണമായും അവഗണിച്ചുവെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. മുന്നൊക്ക വിഭാഗ കോർപ്പറേഷന് 38 കോടി രൂപ അനുവദിച്ചപ്പോൾ 30 ലക്ഷത്തിലധികം ഗുണഭോക്താക്കൾ ഉള്ള പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന് കേവലം 10 കോടി രൂപ മാത്രമാണ് അനുവദിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൽ പകുതി തുക ജീവനക്കാരുടെ ശമ്പള ഇനത്തിൽ ചെലവാകും. പട്ടിക വിഭാഗങ്ങളുടെ വിവിധ പദ്ധതികളിൽ നിന്ന് പട്ടിക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട 500 കോടി രൂപ വെട്ടിക്കുറച്ച സർക്കാർ ഈ വിഭാഗങ്ങൾക്ക് വീണ്ടും നൽകുന്ന വാഗ്ദാനങ്ങൾ വിശ്വാസകരമല്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.
2025 ഏപ്രിൽ 14 ന് ഡോ ബി ആർ അംബേദ്കർ ജന്മദിനത്തിൽ കോട്ടയത്ത് പതിനായിരക്കണക്കിന് സി എസ് ഡി എസ് പ്രവർത്തകർ പങ്കെടുക്കുന്ന ജന്മദിന ഘോഷയാത്ര സംഘടിപ്പിക്കുവാനും നേതൃത്വയോഗം തീരുമാനിച്ചു. കോട്ടയം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന യോഗം സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് സുമിത് മോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ്, സെക്രട്ടറിമാരായ വിനു ബേബി, എം സി ചന്ദ്രബോസ് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ സി എം ചാക്കോ, കെ കെ കുട്ടപ്പൻ, ടി പി രവീന്ദ്രൻ,ആഷ്ലി ബാബു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ആയ കെ കെ അപ്പു,എം ഐ ലൂക്കോസ്, സജീവ് മുകുളയിൽ, അനീഷ് ചാക്കോ, എം എസ് തങ്കപ്പൻ, സാലി ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു