
തൃശൂർ: നെന്മണിക്കരയില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. നെൻമണിക്കര തട്ടില്‍ പിടിയത്ത് മേജോ – സിജി ദമ്പതികളുടെ മകള്‍ കരോളിൻ ആണ് മരിച്ചത്.
പനി ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പനി മൂർച്ഛിക്കുകയായിരുന്നു.
ജീവൻ രക്ഷിക്കാനുള്ള നടപടികൾ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും കടുത്ത പനിയെ തുടർന്ന് ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കുട്ടിയുടെ വീട്ടുകാർക്ക് വിട്ടുനൽകാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group