കെഎം മാണി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി കുട്ടിക്കാനം മരിയൻ കോളേജിന്; മികച്ച പ്രബന്ധത്തിനുള്ള ഒന്നാം സമ്മാനം അരുൺ ജോർജ് ജോസഫ് കരസ്ഥമാക്കി; പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു

Spread the love

കോട്ടയം: കെ.എം. മാണി മെമ്മോറിയൽ എവർ ട്രോളിംഗ് ട്രോഫി കുട്ടിക്കാനം മരിയൻ കോളേജ് കരസ്ഥമാക്കി. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ് ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.

മികച്ച പ്രബന്ധത്തിനുള്ള ഒന്നാം സമ്മാനം കുട്ടിക്കാനം മരിയൻ കോളേജിലെ അരുൺ ജോർജ് ജോസഫ് കരസ്ഥമാക്കി. TOURISM AGRIPRENEURSHIP: PANACEA FOR TOILING CLASS RUBBER FARMERS എന്നതായിരുന്നു പ്രബന്ധ വിഷയം. ഡോ. ബാബു മൈക്കിൾ ആയിരുന്നു ഗൈഡ്.

രണ്ടാം സമ്മാനം ജെറിൻ ജെയിംസ് (പാലാ സെൻറ് ജോസഫ് സിൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് ടെക്നോളജി), അനു പി. മാത്യു (ദേവമാത കോളേജ് കുറവിലങ്ങാട്) എന്നിവർ പങ്കിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം സമ്മാനം എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ (ഓട്ടോണമസ്) സാന്ദ്ര മരിയ ജോർജും കോയമ്പത്തൂരിലെ ശ്രീ കൃഷ്ണ ആർട്സ് ആൻഡ് സയൻസ് കോളേജിലെ റിസർച്ച് സ്കോളറായ സൽമ സി.ടി.യുമാണ് പങ്കിട്ടത്.

കെ.എം. മാണി സെന്റർ ഫോർ ബജറ്റ് റിസർച്ചും സി.എം.എസ് കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റും ചേർന്ന് സംഘടിപ്പിച്ച നാലാമത് പ്രബന്ധരചന മത്സരമാണിത്.

സി.എം.എസ് കോളേജ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. സാംകുട്ടി ജോർജ്, കെ.എം. മാണി സെൻറർ ഫോർ ബഡ്ജറ്റ് റിസർച്ച് ചെയർപേഴ്‌സൺ നിഷ ജോസ്, കെ.എം.എം.സി.ബി.ആർ. ട്രഷറർ മാത്യു അടക്കമുണ്ടക്കൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.