video
play-sharp-fill

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

Spread the love

കോഴിക്കോട്: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ  പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വിലങ്ങാട് സ്വദേശി കുഞ്ഞിരാമനെയാണ് പോലീസ് പിടികൂടിയത്. ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം നടന്നത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിർമ്മാണ പ്രവർത്തകർ നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞു വിട്ടത്.

എന്നാൽ, വീട്ടിലെത്തിയ ഉടൻ തന്നെ പെൺകുട്ടി പീഡന വിവരം രക്ഷിതാക്കളോട് പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡനത്തിന് ഇരയാക്കി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡനത്തിന് ഇരയാക്കി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

Spread the love

കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി സ്വദേശിയായ അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്‌സോ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.

ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുമ്പായിരുന്നു കൗണ്‍സിലിങ്.

ഇതേതുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകന്‍ പഠിപ്പിച്ച കൂടുതല്‍ കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൂടുതല്‍ വിദ്യാര്‍ഥികള്‍ പീഡിനത്തിനിരയായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് എലത്തൂര്‍ പൊലീസ് അറിയിച്ചു. പലവിധത്തില്‍ പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.