സ്വർഗത്തിലേക്കുള്ള വഴി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് മുസ്ലീം സ്ത്രീകളെ പറ്റിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ: ഇയാളെ പൊലീസ് കൊണ്ടുപോയതിന് പിന്നാലെ നാട്ടുകാർ വ്യാജ പളളി തീയിട്ട് നശിപ്പിച്ചു.

Spread the love

ഡൽഹി: സ്വർഗത്തിലേക്കുള്ള വഴി വാഗ്ദാനം ചെയ്ത് ആളുകളെ പറ്റിച്ച വ്യാജസിദ്ധൻ കശ്മീരില്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അബ്ദുള്‍ റസാഖ് എന്നയാളാണ് പീർ ബാബ എന്ന പേരില്‍ വിശ്വാസികളെ കാലങ്ങളായി പറ്റിച്ചിരുന്നത്. ഇയാളുടെ തട്ടിപ്പിന് ഇരകളായവരിലേറെയും സ്ത്രീകളായിരുന്നു. തനിക്ക് ദിവ്യശക്തിയുണ്ടെന്നായിരുന്നു അബ്ദുള്‍ റസാഖിന്റെ അവകാശവാദം. സൂഫി സന്യാസിയായ നൂർദീൻ നൂറാനിയുടെ പുനർജന്മമാണെന്നും ഇയാള്‍ തന്റെ അനുയായികളെ പറഞ്ഞ് വിശ്വസിപ്പിച്ചു.

video
play-sharp-fill

ജന്നത്ത് കാ റസ്ത’ (സ്വർഗ്ഗത്തിലേക്കുള്ള വഴി) കാണിച്ച്‌ തരാമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ സ്ത്രീകളെ ആകർഷിച്ചിരുന്നത്. നൂറുകണക്കിന് മുസ്ലീം സ്ത്രീകളെയാണ് ഇയാള്‍ പറ്റിച്ചത്. മക്കയിലെ കഅബയുടെ മാതൃക നിർമിച്ചായിരുന്നു ഇയാള്‍ വ്യാജ ആത്മീയ പ്രവർത്തനം നടത്തിയിരുന്നത്. ദൈവത്തിന്റെ ദൂതൻ എന്നവകാശപ്പെട്ടിരുന്ന ഇയാള്‍ ആത്മീയ ഉപദേശം തേടിയെത്തുന്ന സ്ത്രീകളെ ചരസും കഞ്ചാവും ഉപയോഗിക്കാൻ നിർബന്ധിച്ചിരുന്നു.

കഅബയുടെ മാതൃകയുളള കെട്ടിടത്തില്‍ താമസിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. രോഗശാന്തി വാഗ്ദാനം ചെയ്താണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കിയത്. ഇവിടെ വച്ച്‌ അറബി മന്ത്രവാദവും നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും ഭാര്യ ഉപേക്ഷിച്ചുപോയതാണെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കയിലെ കഅബയുടെ ഒരു പകർപ്പ് ബാരാമുള്ളയില്‍ നിർമ്മിക്കാൻ അല്ലാഹു തന്നോട് കല്‍പ്പിച്ചിട്ടുണ്ടെന്ന് അബ്ദുള്‍ റസാഖ് നാട്ടുകാരോട് പറഞ്ഞിരുന്നു. മക്കയിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത പാവപ്പെട്ട മുസ്ലീങ്ങള്‍ക്കുള്ളതാണ് ഈ കഅബയെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇയാള്‍ മുസ്ലീം സ്ത്രീകളെ ഇവിടേക്ക് ആകർഷിച്ചത്. രോഗശാന്തിയും സ്വർഗത്തിലേക്കുള്ള വഴിയും ഉള്‍പ്പെടെ ഇയാള്‍ സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്തു.

പ്രദേശിക മാധ്യമ പ്രവർത്തകരുടെ ഇടപെടലാണ് ഇയാളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതും അറസ്റ്റിലേക്ക് നയിച്ചതും. ഇയാളെ പൊലീസ് കൊണ്ടുപോയതിന് പിന്നാലെ നാട്ടുകാർ വ്യാജ പളളി തീയിട്ട് നശിപ്പിക്കുകയും ചെയ്തു