
ഡൽഹി: വന്യജീവി ആക്രമണവും അവയെത്തുടർന്നുള്ള കെടുതികളും മുൻപെങ്ങുമില്ലാത്ത വിധം വർധിച്ചിരിക്കുകയാണ് കേരളത്തില്‍. കടുവയുടെയും ആനയുടെയും പരാക്രമങ്ങള്‍ക്ക് അറുതിയില്ലാതായിരിക്കുന്നു.
ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യർക്കുവരെ ഭീഷണിയാകുന്ന വിധം ഇവയുടെ ആക്രമണങ്ങള്‍ കടുത്തു. കാടിനോട് ചേർന്നിടങ്ങളില്‍ ജീവിക്കുന്നവർ ഭയന്നും മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചുമാണ് കഴിയുന്നത്.
അതേസമയത്തുതന്നെ മനുഷ്യരുമായി ആഴത്തിലുള്ള വൈകാരിക ബന്ധം സ്ഥാപിക്കാൻ കഴിയുന്ന ജീവികൂടിയാണ് ആന എന്നതും നമുക്കറിയാം. അതിന്റെ ഏറ്റവും ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ. രോഗിയായി ആശുപത്രിയില്‍ കിടക്കുന്ന പാപ്പാനെക്കാണാനെത്തുന്ന ആനയാണ് വീഡിയോയില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയില്‍ പാപ്പാൻ കിടക്കുന്ന മുറിയുടെ കവാടത്തില്‍നിന്ന് ആന ചലിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ ശ്രദ്ധിച്ച് അകത്തുകടന്ന ആന, കട്ടിലില്‍ക്കിടക്കുന്ന രോഗിയുടെ അടുത്തേക്ക് ശ്രദ്ധാപൂർവം അടുക്കുന്നു. അദ്ഭുതപ്പെടുത്തുന്ന
ബുദ്ധിശക്തിയും സംവേദനക്ഷമതയും പ്രകടിപ്പിച്ചു കൊണ്ട്, ആന തറയില്‍ താഴുന്നു. തുടർന്ന് സ്നേഹപൂർവം പാപ്പാന്റെയടുത്തേക്ക് തുമ്പിക്കൈ നീട്ടുന്നു. അപ്പോള്‍ അവിടെയുള്ള സ്ത്രീ, ആനയുടെ തുമ്പിക്കൈയില്‍ തൊടാനും ലാളിക്കാനുമായി വൃദ്ധന്റെ കൈ ഉയർത്തിനല്‍കുന്നു. പരസ്പരമുള്ള ആ ആശ്ലേഷണം കണ്ടുനിന്നവരെ ഈറനണിയിക്കാൻ പോന്നതാണ്.
സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ വീഡിയോയ്ക്ക് മില്യണ്‍ കണക്കിന് വ്യൂസ് ആണ് ഉള്ളത്. ‘ഗുരുതര രോഗം ബാധിച്ച തന്റെ പരിചാരകനോട് വിടപറയാൻ ആനയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു’ എന്നാണ് എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷൻ.
സംശുദ്ധ സ്നേഹമെന്നും ചെയ്ത ഉപകാരങ്ങള്‍ മറക്കാത്തവരാണ് മൃഗങ്ങളെന്നും തുടങ്ങി നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെയുണ്ട്.
സംഭവം നടന്നത് എവിടെയാണന്ന് വ്യക്തമല്ല.



