കോട്ടയം റെയിൽ വേ സ്റ്റേഷനിൽ മൂന്ന് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ

Spread the love

കോട്ടയം : മൂന്നു കിലോ കഞ്ചാവുമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ യുവാവ് റെയിൽവേ പോലീസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ബിമൽ ദാസ് (28) ആണ് പിടിയിലായത്.

കോട്ടയം റെയിൽവേ എസ് പിയുടെ നിർദ്ദേശ പ്രകാരം നടത്തുന്ന കോമ്പിംങ് ഡ്യൂട്ടിക്കിടെ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഇയാളിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം റെയിൽ വേ പോലീസ് എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ ആർ പി എഫ് എസ്ഐ സന്തോഷ് എൻ എസ് , ആർ പി എഫ് ഇന്റെലിജെൻസ് ബ്രാഞ്ച് എഎസ്ഐ സിജു സേവ്യർ ,ശരത് ശേഖർ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയി ഹാജരാക്കി റിമാൻഡ് ചെയ്തു.