
കൊച്ചി: പ്രോസിക്യൂട്ടർ നിയമനത്തിൽ ആരോപണവുമായി കൊല്ലപ്പെട്ട മധുവിൻ്റെ കുടുംബം. മുതിർന്ന അഭിഭാഷകൻ എസ്. ശ്രീകുമാറിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. പ്രോസിക്യൂട്ടർ നിയമനത്തിൽ കുടുംബത്തിൻ്റെ ആവശ്യത്തിന് വിപരീതമായി എസ്. ശ്രീകുമാർ ഇടപെടൽ നടത്തിയെന്നാണ് ആരോപണം.
അഡ്വ. ജീവേഷിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി വേണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. എന്നാൽ ശ്രീകുമാറിൻ്റെ ഇടപെടൽ സംബന്ധിച്ച് തെളിവുകളും കുടുംബത്തിൻ്റെ പരാതിയും ചേർത്തിട്ടുണ്ട്. എഡിഎം നവീൻ ബാബുവിൻ്റെ കുടുംബം ശ്രീകുമാറിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മധുവിൻ്റെ കുടുംബം ഹൈക്കോടതി രാജിട്രാർക്കും ബാർ അസോസിയേഷനും പരാതി നൽകിയത്.