കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ 24-ാം സംസ്‌ഥാന സമ്മേളനം നാളെ കോട്ടയത്ത് തുടങ്ങും: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം എ സലാം സമ്മേളനം ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം: കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ 24-ആം സംസ്ഥാന സമ്മേളനം നാളെ (ഞായർ) കോട്ടയം സി എസ് ഐ റിട്രീറ്റ് സെൻ്ററിൽ ആരംഭിക്കും.

video
play-sharp-fill

‘തകർക്കരുത് പൊതുവിദ്യാഭ്യാസം നിഷേധിക്കരുത് അവകാശങ്ങൾ മാറണം കേരളം’ എന്ന പ്രമേയത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് നാളെ

(ഞായർ) വൈകിട്ട് 4 മണിക്ക് സംസ്ഥാന പ്രസിഡൻ്റ് കെ.കെ ആലിക്കുട്ടി പതാക ഉയർത്തും. തുടർന്ന് 5 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം എ സലാം സമ്മേളനം ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6.30ന് സാംസ്‌കാരിക സമ്മേളന ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും.

തിങ്കൾ രാവിലെ 10 മണിക്ക് അക്കാദമിക് മീറ്റ് ടി.വി ഇബ്രാഹിം എംഎൽ എയും 11.30ന് പ്രതിനിധി സമ്മേളനം മുൻ മന്ത്രി കെ. മുരളീധരനും വൈകിട്ട് 2 മണിക്ക് യാത്രയയപ്പ് സമ്മേളനം ജോസഫ് വാഴക്കനും ഉദ്ഘാടനം നിർവ്വഹിക്കും.

വിവിധ സെഷനുകളിൽ സി.പി ചെറിയ മുഹമ്മദ്, അഡ്വ: മുഹമ്മദ് ഷാ, നാട്ടകം സുരേഷ്, അബ്ദുൽ അസീസ് ബഡായിൽ,പി.കെ ഫിറോസ്, ഡോ: സിറിയക് തോമസ്, അഹമ്മദ് സാജു, പ്രൊഫ: എം എച്ച് ഇല്യാസ്, പ്രൊഫ.ഷാവാസ് ഷെരീഫ് എന്നിവർ സംബന്ധിക്കും. ഖാദർ കമ്മിറ്റി

റിപ്പോർട്ടിൻ്റെ മറവിൽ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ, ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശങ്ങൾ നിഷേധിക്കുന്ന സമീപന ങ്ങൾക്കെതിരെ ഞായറാഴ്‌ച വൈകിട്ട് സമ്മേളന പ്രതിനിധികൾ ജ്വാല തെളിയിക്കും.

കേരളത്തിലെ 14 ജില്ലകളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കാളികളാവുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ അബ്ദുൽ അസീസ് ബഡായിൽ, കെ കെ ആലിക്കുട്ടി, ഒ ഷൗക്കത്തലി, ഡോ:എസ് സന്തോഷ് കുമാർ, എസ്. സുധീർ, ശ്രീജേഷ് കെ.ജി എന്നിവർ അറിയിച്ചു.