മൈക്ക് ഓപ്പറേറ്റർമാരോട് തട്ടി കയറുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് പിണറായിക്കെതിരേ കാസർകോട് സമ്മേളനത്തിൽ രൂക്ഷവിമർശം: മുന്നണി മര്യാദ കാട്ടിയില്ലന്ന് സിപിഐക്കെതിരേയും വിമർശനം.

Spread the love

കാസർകോട്: സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തില്‍ സിപിഐ ക്കെതിരെ വിമർശനം. മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്.
ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂ വകുപ്പും മൃഗ സംരക്ഷണ വകുപ്പും സ്വകാര്യ സ്വത്താക്കി മാറ്റി.

video
play-sharp-fill

സർക്കാരിനെ വിമർശിച്ചും സമ്മേളനത്തില്‍ പ്രമേയങ്ങളെത്തി. വൻകിട വികസന പദ്ധതികള്‍ക്ക് പുറകെ പോകുന്നത് അഭികാമ്യമല്ലെന്നും പെൻഷൻ, ക്ഷേമനിധി തുടങ്ങിയ ദുർബല ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടല്‍ വേണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മൈക്ക് ഓപ്പറേറ്റർമാരോട് തട്ടി കയറുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും സമ്മേളനത്തില്‍ വിമർശനമുയർന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, വ്യവസായം തുടങ്ങിയ മേഖലകള്‍ മെച്ചപ്പെടുത്തണമെന്നും സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട് ആരോഗ്യ മേഖലയിലെ പിന്നോക്ക അവസ്ഥ എണ്ണിപ്പറഞ്ഞും പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. സർക്കാർ ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരില്ല.

മെഡിക്കല്‍ കോളേജ് പൂർണമായി പ്രവർത്തന സജ്ജമാക്കണം. വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാൻ വനം വകുപ്പിന്റെ കൂടുതല്‍ ഇടപെടല്‍ വേണമെന്നും പ്രമേയത്തില്‍ ആവശ്യമുയർന്നു.