പിണറായിയെ രക്ഷിക്കാർ വിജയ രാഘവൻ രംഗത്തെത്തി: മണിക്കുറുകൾക്കകം തിരിച്ചു പണി കിട്ടി: യുഡിഎഫിന്‍റെ മലയോര സമരജാഥയെ പരിഹസിച്ച് വിജയ രാഘവൻ നടത്തിയ പ്രസ്താവനയ്ക്കാണ് പണി കിട്ടിയത്.

Spread the love

കാഞ്ഞങ്ങാട്: സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഉദ്ഘാടനവേദിയില്‍ യുഡിഎഫിന്‍റെ മലയോര സമരജാഥയെ പരിഹസിച്ചുകൊണ്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.
വിജയരാഘവൻ പറഞ്ഞ വാക്കുകള്‍ മണിക്കൂറുകള്‍ക്കകം തിരിഞ്ഞുകടിച്ചു.

വന്യജീവി ആക്രമണം കാലത്തിന്‍റെ പ്രശ്നമാണെന്നും എവിടെയെങ്കിലും പുലി വന്നാലും ആന ചവിട്ടിക്കൊന്നാലുമൊക്കെ പിണറായി രാജിവയ്ക്കണമെന്ന് പറയുകയാണ് യുഡിഎഫെന്നുമായിരുന്നു വിജയരാഘവന്‍റെ പരിഹാസം.

എന്നാല്‍, മണിക്കൂറുകള്‍ക്കകം പാർട്ടി ശക്തികേന്ദ്രമായ പഞ്ചായത്തില്‍ ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങിയതോടെ സി.എച്ച്‌. കുഞ്ഞമ്പു എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സമ്മേളനവേദിയില്‍ നിന്നുതന്നെ അവിടേക്ക് പോകേണ്ടിവന്നു. തുരങ്കത്തില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടതോടെ ജനങ്ങളുടെ രോഷവും ആശങ്കയും തണുപ്പിക്കാനും നേതാക്കള്‍ ഏറെ പാടുപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലി വരുന്നതിനെ തടയാൻ സർക്കാരിന് കഴിയില്ലെന്നാണ് വിജയരാഘവൻ പറയുന്നതെങ്കില്‍ തുരങ്കത്തില്‍ കുടുങ്ങിയ പുലി വനംവകുപ്പിന്‍റെ അനാസ്ഥ മൂലം രക്ഷപ്പെട്ടതിലും സർക്കാരിന് ഉത്തരവാദിത്വമൊന്നുമില്ലേയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം ചോദിച്ചു.

ജനവാസകേന്ദ്രങ്ങളില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും നേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനുള്ള സർക്കാരിന്‍റെ ഉത്തരവാദിത്വം നിറവേറ്റാതെ മനുഷ്യ-വന്യജീവി സംഘർഷമെന്നുപറഞ്ഞ് സാമാന്യവത്കരിക്കുന്നതുതന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.