ടയർ പഞ്ചറായ കാർ ഡിവൈഡറിലേക്ക് പാഞ്ഞു കയറി, ബസുമായി കൂട്ടിയിടിച്ച് അപകടം; 8 പേർക്ക് ദാരുണാന്ത്യം

Spread the love

പ്രയാഗ്‌രാജ്: ജയ്പൂരിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. കുംഭമേളയിൽ പങ്കെടുക്കാൻ പോയവരാണ് മരിച്ചത്. ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

video
play-sharp-fill

ദേശീയപാത 48ൽ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാർ ഡിവൈഡറിൽ ഇടിച്ചുതെറിച്ച് ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ പോയവരാണ് കാറിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group