
പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയിൽ സ്ക്രാപ്പ് യൂണിറ്റിൻ്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു. പ്രദേശത്ത് ശക്തമായ കാറ്റ് ഉള്ളതിനാൽ സമീപത്തെ കുറ്റിക്കാടുകളിലേക്കും തീ പടർന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.
അപകടം നടന്നുകഴിഞ്ഞ് അരമണിക്കൂർ പിന്നിട്ടിട്ടും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ തീ നിയന്ത്രണവിധേയമാണ്. പട്ടാമ്പിയിൽ നിന്നുള്ള ഒരു ഫയർഫോഴ്സ് യൂണിറ്റ്, ഷൊർണൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് എന്നിവർ സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ആളപായമില്ല.