
തിരുവല്ല: ജി ആൻ്റ് ജി ഫൈനാൻസിയേഴ്സ് തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തെള്ളിയൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജി ആൻ്റ് ജി ഫൈനാൻസിയേഴ്സ് തട്ടിപ്പ് കേസിലലെ മൂന്നാം പ്രതിയെ ചെന്നൈയില്‍ നിന്നുമാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
കമ്പനിയുടെ എംഡി ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു വി നായർ ആണ് പിടിയിലായത്. ഇതിനു മുൻപ് അറസ്റ്റിലായ ഗോപാലകൃഷ്ണൻ നായരും മകനും റിമാൻഡില്‍ തുടരുകയാണ്. ഇതിനിടെയാണ് മൂന്നാം പ്രതിയായ സിന്ധു പിടിയിലായത്. ഇവരെ ഇന്ന് രാത്രിയോടെ തിരുവല്ല സ്റ്റേഷനിലെത്തിക്കും.


