‘താരങ്ങളുടെ പ്രതിഫലം കുറയ്ക്കുക, വിനോദ നികുതി പിൻവലിക്കുക’: ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ ഒന്നു മുതൽ മലയാള സിനിമ മേഖല സമരത്തിലേക്ക്

Spread the love

 

കൊച്ചി: ജൂൺ ഒന്ന് മുതൽ കേരളത്തിൽ സിനിമ സമരം. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

video
play-sharp-fill

 

ജൂൺ ഒന്നു മുതൽ സിനിമ മേഖലയിലെ എല്ലാ പ്രവർത്തനവും നിർത്തിവയ്ക്കുന്ന രീതിയിലാണ് സമരം. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സംഘടനകളുടെ സംയുക്ത  യോഗത്തിലാണ് തീരുമാനം.

 

അഭിനേതാക്കൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമ നിർമാണം നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷൻ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ പിന്നീട് ചർച്ചകളൊന്നും നടന്നിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group