play-sharp-fill
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: വിജയ തിളക്കത്തിൽ മിന്നി പത്തനംതിട്ട.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: വിജയ തിളക്കത്തിൽ മിന്നി പത്തനംതിട്ട.

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. ടി.എച്ച്.എൽ.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരിൽ 98.11 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതൽവിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല. ഏറ്റവും കൂടുതൽ എപ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് ഒന്നാമത്. ആകെ 2493 വിദ്യാർഥികൾക്ക് മലപ്പുറത്ത് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. സംസ്ഥാനത്ത് 599 സർക്കാർ സ്‌കൂളുകളും 713 എയ്ഡഡ് സ്‌കൂളുകളും 391 അൺ എയ്ഡഡ് സ്‌കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലും 2939 സെന്ററുകളിലായി 434729 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി.