
പെരുമ്പാവൂർ : വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി അന്തര്‍ സംസ്ഥാനക്കാരായ ദമ്പതികള്‍ പിടിയിൽ.
മുര്‍ഷിദാബാദ് സ്വദേശികളായ മോട്ടിലാല്‍ മുര്‍മു (29), ഭാര്യ ഹല്‍ഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്.
കാഞ്ഞിരക്കാട് വാടകക്ക് താമസിക്കുന്ന വീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചനിലയില്‍ സൂക്ഷിച്ച 9.483 കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയില്‍ കഞ്ചാവ് വിറ്റുകിട്ടിയ 50,000 രൂപയും ഇവരില്‍നിന്ന് കണ്ടെടുത്തു. പ്രതികള്‍ നാട്ടില്‍നിന്ന് കുറഞ്ഞ വിലക്ക് എത്തിക്കുന്ന കഞ്ചാവ് ഇവിടെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് വില്‍പന നടത്തിയിരുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം 20 കിലോ കഞ്ചാവുമായി മാറമ്ബള്ളി സ്വദേശിയെ പിടികൂടിയിരുന്നു.







