
ചെന്നൈ: എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിലാണ് സംഭവം. പോക്സോ വകുപ്പുകൾ ചുമത്തി മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു.
പെൺകുട്ടി സ്കൂളിലേക്ക് വരാതെയായപ്പോൾ സ്കൂൾ പ്രിൻസിപ്പൽ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മൂന്നു പേരെയും സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.


