കടകളിൽ തീപിടിത്തം: ഫ്രിഡ്ജ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ ഉൾപ്പെടെ 8 ലക്ഷം രൂപയുടെ നാശനഷ്ടം, അപകട കാരണം ഷോർട്ട് സർക്യൂട്ട്

Spread the love

 

കോഴിക്കോട്: കോഴിക്കോട് കാക്കവയല്‍ മണ്ഡലമുക്കില്‍ കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഹംസയുടെ പടിഞ്ഞാറയില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കടമുറികൾക്കാണ് തീ പിടിച്ചത്. പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, പലചരക്ക് സാധനങ്ങള്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ഫ്രിഡ്ജ് മറ്റ് സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു.

video
play-sharp-fill

 

ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. എട്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. രണ്ട് മുറികളില്‍ ഹംസയും ഒന്നില്‍ ഹുസൈന്‍ നെടുക്കണ്ടി എന്നയാളാണ് കച്ചവടം ചെയ്തിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

 

മുക്കത്ത് നിന്നും അഗ്‌നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് എത്തിയാണ് തീ  അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ പയസ് അഗസ്റ്റിന്‍, ഫയര്‍ ഓഫീസര്‍മാരായ എന്‍ പി അനീഷ്, വി സലിം, വി എം മിഥുന്‍, ജി ആര്‍ അജേഷ്, എന്‍ എം റാഷിദ്, എം അഭിനവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group