
പാലക്കാട്: പാമ്പാം പള്ളം ടോൾ പ്ലാസയ്ക്ക് സമീപം 165.11 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അഫ്സൽ (25 വയസ്) ആണ് മയക്കുമരുന്നുമായി പിടിയിലായത്. യുവാക്കൾക്കിടയിൽ വിതരണം ചെയ്യാനാണ് ഇത്രയും അളവിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നതെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്‍റെയും വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രേമാനന്ദന്‍റെയും നേതൃത്വത്തിലുള്ള എക്സൈസ് സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറ്റപ്പാലം എക്സൈസ് റേഞ്ചിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ സി വി രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ് കെ ജെ, സ്‌ക്വാഡ് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) മാസിലാമണി എന്നിവർ സംഘത്തിലുണ്ടായിരുന്നുവന്ന് എക്സൈസ് അറിയിച്ചു.