നടൻ മനോജ് കെ.ജയന്റെ മേക്കപ്പ്‌മാനായിരുന്ന നാടക കലാകാരന് ദാരുണാന്ത്യം ; കോട്ടയം കുറിച്ചിയിൽ സജിവോത്തമപുരം ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലിരിക്കവേയാണ് അന്ത്യം

Spread the love

കോട്ടയം: കുറിച്ചിയിൽ സജിവോത്തമപുരം ശ്രീരാമക്ഷേത്രത്തിലെ ക്ഷേത്ര ഉത്സവത്തിനിടെ സ്റ്റേജ് ക്രമീകരിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന നാടക കലാകാരന് ദാരുണാന്ത്യം. വൈക്കം മാളവികയുടെ കലാകാരൻ ആലപ്പുഴ പാതിരപ്പള്ളിയിൽ ഹരിലാൽ ആണ് മരണപ്പെട്ടത്.

കഴിഞ്ഞ മാസം 29 ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത് .

വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം എന്ന നാടകത്തിൻ്റെ ഒരുക്കത്തിനായി എത്തിയതായിരുന്നു ഹരിലാൽ. സ്റ്റേജ് ക്രമീകരിക്കുന്നതിനായി മുകളിലെ തൂണിൽ കയറുകയായിരുന്നു. ഈ സമയത്താണ് വയറിങ്ങ് ലൈനിൽ നിന്നും ഷോക്കേറ്റ് 15 അടി താഴേയ്ക്കു വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈക്ക് സെറ്റ് സ്ഥാപിക്കുന്നതിനായി എത്തിയ ജീവനക്കാർ വൈദ്യുതി ലൈൻ ഇൻസുലേഷൻ ടേപ്പ് സ്ഥാപിക്കാത്തതിനെ തുടർന്നാണ് വൈദ്യുതാഘാതമേറ്റതെന്ന് വൈക്കം മാളവികയുടെ അധികൃതർ ആരോപിച്ചു. 15 വർഷത്തോളമായി സീരിയലുകളിൽ അടക്കം പ്രവർത്തിച്ച ഹരിലാൽ നടൻ മനോജ് കെ.ജയന്റെ മേക്കപ്പ്‌മാനായും പ്രവർത്തിച്ചിട്ടുണ്ട്.