ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ; മലയാളി ദുബായില്‍ മരിച്ചു

Spread the love

ദുബൈ : വാഹനമോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി കോഴിക്കോട് സ്വദേശി ദുബൈയില്‍ മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) ആണ് മരിച്ചത്.

video
play-sharp-fill

ഖവാനീജില്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ചെറിയ നിലയില്‍ പരുക്കേറ്റു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിരവധി വർഷങ്ങളായി ദുബൈയിലുള്ള ഹനീഫ ഒരു അറബ് വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മിർദിഫ് എച്ച്‌.എം.എസ് ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും. റുഖിയ മറക്കാൻ കടവ് പറമ്ബ് മാതാവാണ്. ഭാര്യയും 2 മക്കളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group