
പത്തനംതിട്ട : അടൂർ തെങ്ങമത്ത് ചായക്കടയിൽ ആക്രമണം. വഴിയരികിൽ വച്ച് 2 യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് ചായക്കടയിലെ ആക്രമണത്തിൽ കലാശിച്ചത്.
വഴിയരികിൽ നിന്ന് വാക്ക് തർക്കത്തിലേർപ്പെട്ട ഇവർ ചായക്കടയിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് യുവാക്കളിലൊരാൾ ചായക്കടയിലെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നാലെ ചായക്കട ഉടമയേയും നാട്ടുകാരേയും മർദ്ദിച്ചു.
യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. മർദ്ദനമേറ്റവർ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group