തുടർച്ചയായ വർദ്ധനവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : നാല് ദിവസത്തെ തുടർച്ചയായ വർദ്ധനവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 61,640 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,705 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,405 രൂപയുമായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ നിരക്കാണിത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 61,960 രൂപയായിരുന്നു.

കഴിഞ്ഞ മാസം അവസാനത്തോടെ സ്വർണവിലയില്‍ വലിയ തരത്തിലുളള വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 61,960 എത്തിയതോടെ വിലയില്‍ തുടർച്ചയായ വർദ്ധനവ് ഉണ്ടാകുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. സ്വർണവിലയില്‍ ഇന്നുണ്ടായ ഇടിവിനെ വലിയ ആശ്വാസത്തോടെയാണ് ആഭരണപ്രേമികള്‍ കാണുന്നത്. എന്നാല്‍ അടുത്തിടെയൊന്നും സ്വർണവിലയില്‍ വലിയ കുറവ് സംഭവിക്കില്ലെന്നും സാമ്ബത്തികവിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group