ഓട്ടോ ഡ്രൈവർ നല്‍കിയ വിവരം നിർണായകമായി; മൂലമറ്റത്ത് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച്‌ പൊലീസ്; ആറ് പേർ പൊലീസ് പിടിയിൽ; കൊലയാളി സംഘത്തിലുണ്ടായിരുന്നത് എട്ട് പേർ

Spread the love

ഇടുക്കി: മൂലമറ്റത്ത് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച്‌ പൊലീസ്.

കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലക്കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലായത്. എട്ട് പേരാണ് കൊലയാളി സംഘത്തിലുള്‍പ്പെട്ടത്. ഓട്ടോറിക്ഷയിലാണ് മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയത്. ഓട്ടോ ഡ്രൈവർ നല്‍കിയ വിവരമാണ് കേസില്‍ നിർണായകമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നിയ ഡ്രൈവർ കാഞ്ഞാർ എസ് ഐക്ക് വിവരം നല്‍കുകയായിരുന്നു.
മൂലമറ്റത്തെ തേക്കൻകൂപ്പില്‍ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ ആദ്യം വിവരമറിയിക്കുന്നത്. മേലുകാവില്‍ നിന്ന് കാണാതായ സാജന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് വിവരം കിട്ടുന്നത്.

തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ തമ്മലുള്ള വൈരാഗ്യത്തിന്റെ ഭാഗമാണോ കൊലപാതകമെന്നും പോലീസ് സംശയിക്കുന്നുണ്ട്.