
ഫാറ്റി ലിവർ, സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിൽ ; ഈ രോഗാവസ്ഥയിൽ നിന്നും രക്ഷനേടാം രാവിലെ ഈ കാര്യങ്ങൾ ശീലമാക്കൂ
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. പുരുഷന്മാരിലാണ് സ്ത്രീകളേക്കാൾ കൂടുതൽ ഈ രോഗം കണ്ടുവരുന്നത്. പോഷകാഹാരക്കുറവും തെറ്റായ ജീവിതശൈലിയുമാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. പ്രഭാത ദിനചര്യയിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഈ രോഗാവസ്ഥയിൽ നിന്നും രക്ഷനേടാം. കരളിന്റെ പ്രവർത്തനത്തിന് അനുയോജ്യമായ രീതിയിൽ ദിവസം ആരംഭിക്കുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിച്ച് ദിവസം തുടങ്ങുക
നാരങ്ങാവെള്ളത്തിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കരളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് പിത്തരസം ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും കൊഴുപ്പുകളുടെ ദഹനത്തെ സഹായിക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ അല്ലെങ്കിൽ യോഗ ചെയ്യുക
രാവിലെയുള്ള ശാരീരിക പ്രവർത്തനങ്ങൾ രക്തചംക്രമണം വർധിപ്പിക്കുകയും കൊഴുപ്പ് മെറ്റബോളിസ് ചെയ്യാനുള്ള കരളിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും. ഭുജംഗാസനം, അർദ്ധ മത്സ്യേന്ദ്രാസനം തുടങ്ങിയ യോഗാസനങ്ങളും കരളിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിന് ഗുണം ചെയ്യും.
പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയപ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നതിലൂടെ ഫാറ്റി ലിവറിനെ കൂടുതൽ വഷളാക്കും. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ലീൻ പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ആരോഗ്യകരമായ പ്രഭാതഭക്ഷണം കരളിന്റെ പ്രവർത്തനം സജീവമാക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
ഒരു ഗ്ലാസ് പച്ചക്കറി ജ്യൂസ് കുടിക്കുക
ബീറ്റ്റൂട്ട്, കാരറ്റ്, സ്പിനച് എന്നിവ കൊണ്ടുള്ള പച്ചക്കറി ജ്യൂസുകളിൽ കരളിനെ ശുദ്ധീകരിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്ന പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പച്ചക്കറികളിൽ ബീറ്റൈൻ, നൈട്രേറ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.